ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പല തരത്തിലാണ് കാണപ്പെടുന്നത്. ഒരു വ്യക്തി നേരിടേണ്ടിവരുന്ന ഹൃദ്രോഗം, വ്യക്തിയുടെ പ്രായം, ലിംഗവിവേഗം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹൃദയാഘാതത്തിനു ചില സാധാരണ ലക്ഷണങ്ങൾ ഉണ്ട്, ശ്വാസം മുട്ടൽ, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട്, നെഞ്ചുവേദന തുടങ്ങിയവ. എന്നിരുന്നാലും, ഹൃദയാഘാത ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കും എന്ന് പലർക്കും അറിയില്ല. ഓരോ ജെൻഡറുകളിലും ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
പുരുഷന്മാരില്‍
-
നെഞ്ചുവേദന (ഇടവിട്ടുള്ളതോ നിരന്തരമായതോ ആയ)
-
ശരീരത്തിലെ വേദന അല്ലെങ്കിൽ അസ്വാരസ്യം
-
ക്രമമില്ലാത്ത ഹൃദയമിടിപ്പ്
-
വയറ് അസ്വാരസ്യം
-
ശ്വാസതടസ്സം
-
ക്ഷീണം തോന്നുക
-
അകാരണമായി വിയര്‍ക്കുക
സ്ത്രീകളില്‍
-
പെട്ടെന്നുള്ള ക്ഷീണം അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ക്ഷീണം
-
ഉറക്കമില്ലായ്മ
-
ഉത്കണ്ഠ
-
ശ്വാസതടസ്സം
-
ദഹനക്കേട് അല്ലെങ്കിൽ ഗ്യാസ് പോലെയുള്ള വേദന
-
താടിയെല്ലു വേദന
-
നെഞ്ചിന്റെ നടുവില്‍ നിന്നും കൈയിലേക്ക് പടരുന്ന വേദന

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ -Total Cardiac Care | Dr.Mahadevan Ramachandran
This page is written for general understanding and is not medical advice. It cannot take account of your own history, and a consultation is needed before any diagnosis or treatment. Written by Dr. Mahadevan R, MBBS, MS, MCh (CVTS), Chief Consultant Cardiothoracic Surgeon, Magnum Hospital, Thiruvananthapuram.