Dr. Mahadevan RCardiothoracic Surgery Book an appointment

ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ?

Read this in English

വൈദ്യശാസ്ത്രത്തിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് (CABG) എന്നറിയപ്പെടുന്ന ശസ്ത്രക്രിയയെ ആണ് നമ്മൾ സാധാരണയായി ബൈപാസ് സർജറി എന്ന് വിളിക്കുന്നത്.  തടസ്സപ്പെട്ടതോ ഇടുങ്ങിയതോ ആയ കൊറോണറി ധമനികളുള്ള (coronary arteries) ആളുകൾക്ക് ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് ഇത്. ഈ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, അവർക്ക് നെഞ്ചുവേദനയും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ബൈപാസ് ശസ്ത്രക്രിയയിൽ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും രക്തക്കുഴലുകൾ എടുക്കുന്നു. എന്നിട്ട് അവ ഉപയോഗിച്ചു ഈ ഇടുങ്ങിയ കൊറോണറി ധമനികളെ ‘BYPASS’ ചെയ്യുന്നു.

ഇങ്ങനെ, ഹൃദയത്തിലേക്ക് കൂടുതൽ ഓക്സിജൻ നിറഞ്ഞ രക്തം ഒഴുകാൻ ബൈപാസ് സർജറി സഹായിക്കുന്നു. The same bypass diagram labelled in Malayalam: the grafted bypass vessels, and the blocked or narrowed artery they route around.

ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ? – Total Cardiac Care | Dr.Mahadevan Ramachandran

This page is written for general understanding and is not medical advice. It cannot take account of your own history, and a consultation is needed before any diagnosis or treatment. Written by Dr. Mahadevan R, MBBS, MS, MCh (CVTS), Chief Consultant Cardiothoracic Surgeon, Magnum Hospital, Thiruvananthapuram.

Call WhatsApp Appointment