Dr. Mahadevan RCardiothoracic Surgery Book an appointment

ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഹൃദയരോഗങ്ങള്‍

Read this in English

ക്രമരഹിതമായ ഇലക്ട്രോണിക് സിഗ്നലുകൾ കാരണം ഹൃദയത്തില്‍  ക്രമരഹിതമായ ഹൃദയമിടിപ്പ്‌ ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നില്‍ക്കുകയും ചെയ്യുന്നു, ഇതിനെ ഹൃദയ സ്തംഭനം എന്ന് പറയുന്നു . ഈ സാഹചര്യത്തിൽ മസ്തിഷ്ക്കം ഉൾപ്പെടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ നിറഞ്ഞ രക്തം ഹൃദയത്തിന് പമ്പ് ചെയ്യാൻ കഴിയില്ല.

ചില ഹൃദയാവസ്ഥകൾ പെട്ടെന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കും:

  • കൊറോണറി ആർട്ടറി രോഗം: കൊറോണറി ആർട്ടറി രോഗം ഉള്ള വ്യക്തികളിൽ പെട്ടെന്നു ഹൃദയാഘാതം സംഭവിക്കുന്നു.  കൊറോണറി ആർട്ടറി രോഗം മൂലം, ധമനികൾ കൊളസ്ട്രോളും മറ്റ് നിക്ഷേപങ്ങളും അടിഞ്ഞു കട്ടപിടിക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിൽ  ബുദ്ധിമുട്ടുണ്ടാക്കും.

  • Valvular ഹൃദ്രോഗം: ഈ അവസ്ഥ വാൽവുകളുടെ ഒരു തകരാറാണ്. ഒരു വാൽവ് എന്നത് ഒരു പ്രത്യേക ദിശയിൽ മാത്രം ഒഴുകാൻ കഴിയുന്ന ഒരു curtain പോലെയാണ്. രക്തസമ്മർദത്തിന്റെ അടിസ്ഥാനത്തിൽ അത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു.  ഈ വാൽവുകളിൽ ചോർച്ചയുണ്ടാവുകയോ ചുരുങ്ങുകയോ ചെയ്താൽ heart muscle വലുതാവുകയോ കട്ടിയാവുകയോ ചെയ്യും. ഈ ഘട്ടത്തിൽ, ചുരുങ്ങിയ വാൽവ് കൊണ്ട്‌ അല്ലെങ്കിൽ  ചോർച്ച കൊണ്ടുണ്ടാകുന്ന സമ്മർദ്ദം മൂലം arrhythmia ഉണ്ടാകുന്നതിനുള്ള സാധ്യത ഉണ്ട്.

  • Congenital Heart Disease: ചിലപ്പോൾ പെട്ടെന്നുള്ള ഹൃദയ സ്തംഭനം ‘congenital’ അഥവാ  ജന്‍മസിദ്ധമായ ഹൃദയ വൈകല്യങ്ങൾ കൊണ്ടാകാം. ഇത്തരമൊരു വൈകല്യത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ആൾക്കും ഹൃദയ സ്തംഭനത്തിനു സാധ്യത കൂടുതലാണ്.

  • ശ്വാസകോശത്തിലുണ്ടാകുന്ന ക്ലോട്ട്, രക്തത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം അല്ലെങ്കിൽ മറ്റ് ധാതുക്കളുടെ ഗുരുതരമായ അസന്തുലിതാവസ്ഥ, മരുന്നുകളുടെ overdose, നെഞ്ചില്‍ ശക്ത്തമായ ഇടി ഏല്‍ക്കുക, പാരമ്പര്യരോഗങ്ങള്‍ എന്നിവയും ഹൃദയസ്തംഭനത്തിനു കാരണമാകാം .

Poster in Malayalam: heart conditions that can lead to cardiac arrest. A finger touching a heart symbol carrying an ECG trace.

This page is written for general understanding and is not medical advice. It cannot take account of your own history, and a consultation is needed before any diagnosis or treatment. Written by Dr. Mahadevan R, MBBS, MS, MCh (CVTS), Chief Consultant Cardiothoracic Surgeon, Magnum Hospital, Thiruvananthapuram.

Call WhatsApp Appointment