ഹൃദയാഘാതവും കാർഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഹൃദയാഘാതം: (കൊറോണറി ആർട്ടറി രോഗം എന്നും അറിയപ്പെടുന്നു) ഹൃദയത്തിലേക്കുള്ള ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുകയോ അല്ലെങ്കിൽ ചുരുങ്ങുകയോ ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. ഈ ധമനികളുടെ തടസ്സങ്ങൾ വേഗത്തിൽ നീക്കം ചെയ്തില്ലെങ്കിൽ ഹൃദയത്തിൻറെ പേശികളിലോ ഹൃദയഭിത്തിയിലോ കേടുണ്ടാകാം. കേടുപാടുകളുടെ തീവ്രത ബ്ലോക്കിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ലെങ്കിൽ, അതിന്റെ ഭവിഷ്യത്തുകൾ കർശനമായിരിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മണിക്കൂറുകൾക്കോ , ദിവസങ്ങള്‍ക്കോ , അല്ലെങ്കിൽ ആഴ്ചകൾക്കോ മുന്‍പേ കാണാറുണ്ട്. ഹൃദയാഘാതം കാർഡിയാക് അറസ്റ്റിലേക്ക് നയിച്ചേക്കാം.
കാർഡിയാക് അറസ്റ്റ്: ക്രമരഹിതമായ ഇലക്ട്രോണിക് സിഗ്നലുകൾ കാരണം ഹൃദയത്തില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ മസ്തിഷ്ക്കം ഉൾപ്പെടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേ ക്ക് ഓക്സിജൻ നിറഞ്ഞ രക്തം ഹൃദയ ത്തിന് പമ്പ് ചെയ്യാൻ കഴിയില്ല. ചികിത്സ ഉടനടി നൽകിയില്ലെങ്കിൽ ഇത് അബോധാവസ്ഥയിലേക്ക് നയിക്കുന്നു, പൾസ് കുറയുന്നു, മരണം പോലും സംഭവിക്കാം. കാർഡിയാക് അറസ്റ്റ് സാധാരണയായി മുന്നറിയിപ്പുകളില്ലാതെ ആണ് സംഭവിക്കുന്നത്.
Read it in English: What is the difference between a Heart Attack and Cardiac Arrest by Dr Mahadevan Ramachandran (Low cost bypass surgery in Trivandrum, Kerala)
This page is written for general understanding and is not medical advice. It cannot take account of your own history, and a consultation is needed before any diagnosis or treatment. Written by Dr. Mahadevan R, MBBS, MS, MCh (CVTS), Chief Consultant Cardiothoracic Surgeon, Magnum Hospital, Thiruvananthapuram.